Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeds

Pathanamthitta

വി​ത്തി​ന​ങ്ങ​ൾ തേ​ടി ക​ർ​ഷ​ക​ർ ഓ​മ​ല്ലൂ​രി​ലേ​ക്ക്

ഓ​മ​ല്ലൂ​ർ: കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്തു​ന്ന ഓ​മ​ല്ലൂ​ർ വ​യ​ൽ​വാ​ണി​ഭ​ത്തി​ലേ​ക്ക് വി​ത്തി​ന​ങ്ങ​ളും കാ​ർ​ഷി​ക വി​ള​ക​ളും വാ​ങ്ങാ​ൻ ക​ർ​ഷ​ക​രു​ടെ തി​ര​ക്ക്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും വ​യ​ൽ വാ​ണി​ഭ​ത്തി​ൽ വി​ല്പ​ന​യ്ക്കു​ണ്ട്.

മെ​ച്ച​പ്പെ​ട്ട വി​ത്തി​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന​താ​ണ് ഓ​മ​ല്ലൂ​ർ വ​യ​ൽ​വാ​ണി​ഭ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ചേ​ന, കാ​ച്ചി​ൽ, മ​ധു​ര​ക്കി​ഴ​ങ്ങ്, ചേ​ന്പ് തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തി​ന​ങ്ങ​ളും വി​ള​ക​ളും വാ​ങ്ങാ​നാ​ണ് ക​ർ​ഷ​ക​ർ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത്. വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള കാ​ച്ചി​ലു​ക​ൾ, ശീ​മ​ച്ചേ​ന്പ്, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യു​ടെ വി​ത്തി​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ണ്ട്. ഇ​തി​നൊ​പ്പം ഏ​ത്ത​വാ​ഴ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, തൈ​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. ചെ​ടി​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ എ​ന്നി​വ​യു​മാ​യി വി​വി​ധ നേ​ഴ്സ​റി​ക​ളും വ​യ​ൽ വാ​ണി​ഭ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്.

കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും. തൂ​ന്പ, കൂ​ന്താ​ലി, മ​ൺ​വെ​ട്ടി, വെ​ട്ടു​ക​ത്തി എ​ന്നി​വ​യു​ടെ ശേ​ഖ​ര​വു​മു​ണ്ട്. അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ന്യംനി​ന്നുപോ​കു​ന്ന മ​ൺ​ച​ട്ടി, ചി​ര​ട്ട​ത്ത​വി, മ​ൺ​ക​ലം, കൂ​ജ, അ​ര​ക​ല്ല്, നാ​ഴി, ച​ങ്ങ​ഴി, ഈ​റ്റ​മു​റം, നെ​ൽ​പ്പ​റ എ​ന്നി​വ​യു​ടെ ശേ​ഖ​ര​വു​മു​ണ്ട്. പു​തു​ത​ല​മു​റ​യ്ക്ക് കേ​ട്ടു​കേ​ഴ്വി മാ​ത്ര​മാ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് ഓമ​ല്ലൂ​രി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മീ​നം ഒ​ന്നി​ന് ആ​രം​ഭി​ച്ച് ഒ​രു​മാ​സ​ത്തോ​ളം നീ​ളു​ന്ന​താ​ണ് ഓ​മ​ല്ലൂ​ർ വ​യ​ൽ​വാ​ണി​ഭം. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​ർ ഓ​മ​ല്ലൂ​രി​ലെ​ത്താ​റു​ണ്ട്.

കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മു​ള്ള​തി​നാ​ൽ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ന്യാ​യ​വി​ല ന​ൽ​കി വാ​ങ്ങു​ന്ന​തും ക​ർ​ഷ​ക​ർ​ക്കു പ്ര​യോ​ജ​നക​ര​മാ​ണ്. ഉ​ണ​ക്ക​ക്കപ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും വി​ല്പ​ന​യ്ക്കു​ണ്ട്. സ​മീ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​പോ​ലും ആ​ളു​ക​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ഓ​മ​ല്ലൂ​രി​ലേ​ക്ക് എ​ത്താ​റു​ണ്ട്.

ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും വാ​ണി​ഭം ആ​രം​ഭി​ച്ച​ത്. ച​രി​ത്ര​മു​റ​ങ്ങു​ന്ന ഓ​മ​ല്ലൂ​ർ വ​യ​ലി​ൽ ആ‍​യി​രു​ന്നു ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം. കാ​ള​യും കാ​ള​വ​ണ്ടി​യും കു​തി​ര​യും പു​ലി​ക​ളി​യു​മെ​ല്ലാം അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യും ഉ​ദ്ഘാ​ട​ന ദി​വ​സം ന​ട​ന്നു.

ആ​റ് നൂ​റ്റാ​ണ്ടി​ന്‍റെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ പാ​ര​ന്പ​ര്യ​മാ​ണ് ഓ​മ​ല്ലൂ​ർ വ​യ​ൽ വാ​ണി​ഭ​ത്തി​നു​ള്ള​ത്. പ​ണ്ട് കൊ​ല്ലം വെ​ളി​യ​ന​ല്ലൂ​രി​ലെ തെ​ക്കേ പാ​ട​ത്തു​നി​ന്ന് കു​റ്റി​യു​മാ​യി​വി​ര​ണ്ടോ​ടി​യ കാ​ള​ക്കൂ​റ്റ​ൻ വ​ന്നു നി​ന്ന​ത് ഓ​മ​ല്ലൂ​ർ വ​യ​ലി​ലാ​യി​രു​ന്നു.

ഓ​മ​ല്ലൂ​രി​ലെ ഈ ​ക​ർ​ഷ​ക​ൻ കാ​ള​ക്കൂ​റ്റ​നെ കു​റ്റി​യോ​ടു കൂ​ടി ഓ​മ​ല്ലൂ​രി​ൽ വ​യ​ലി​ൽ ബ​ന്ധി​ച്ചു. പി​റ്റേ​ന്ന് കാ​ള​ക്കൂ​റ്റ​നെ കാ​ണാ​നും വി​ല പ​റ​യാ​നും ധാ​രാ​ളം പേ​ർ ഓ​മ​ല്ലൂ​ർ വ​യ​ലി​ൽ സം​ഗ​മി​ച്ചു. കാ​ള​യെ പി​ടി​ച്ചു​കെ​ട്ടി​യ​കു​റ്റി വ​ള​ർ​ന്ന് പാ​ല​മ​ര​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു​വെ​ന്ന് ച​രി​ത്രം. പി​ന്നീ​ട് മീ​നം മാ​സം ഒ​ന്നി​ന് ക​ർ​ഷ​ക​ർ ഇ​തേ പാ​ല​മ​ര​ച്ചു​വ​ട്ടി​ൽ ത​ങ്ങ​ളു​ടെ കാ​ള​യും പോ​ത്തു​മാ​യി എ​ത്തു​ക​യും വി​ല്പ​ന ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പി​ൽ​ക്കാ​ല​ത്ത് ഇ​ത് ഓ​മ​ല്ലൂ​രി​ലെ കാ​ർ​ഷി​ക​മേ​ള​യാ​യി മാ​റി​യെ​ന്ന​താ​ണ് ച​രി​ത്രം.

Latest News

Corehub Up